ωєℓ¢σмє тσ συя вℓσggєя ѕιтє........
ᴏᴜʀ ᴄʜᴀᴛ sɪᴛᴇ ➵ʜᴏɴᴇʏᴄʜᴀᴛ.ᴄᴏᴍ ღღ

Friday, May 1, 2020

എന്റെ പ്രണയം



ഒരിക്കലും കാണാത്ത കാറ്റിന്റെ
സംഗീതം കേട്ടു കാറ്റിനെ പ്രണയിക്കും കുട്ടിയെ പോലെ എൻ പ്രണയം..... 

ഒരിക്കലും കാണാത്ത  പൂവിന്റെ  സുഗന്ധത്താൽ പൂവിനെ സ്നേഹിക്കും വണ്ടിനെ പോലെ എൻ പ്രണയം..... 

ഒരിക്കലും ഒരുമിക്കില്ല എന്നറിഞ്ഞും കരയെ തഴുകുന്ന തിരമാലകളെ 
പോലെ എൻ പ്രണയം...... 

ഇനി ഒരിക്കലും നീ തിരികെ  വരില്ല എന്നറിഞ്ഞും നിനക്കായി 
കാത്തിരിക്കും എൻ പ്രണയം... 

പ്രണയ സാന്ദ്രമായ ഈ നിമിഷങ്ങൾ നൽകിയ പ്രണയമേ.... 
നീ എന്നിൽ ആനാദം നിറച്ചിരുന്നു
ഓരോ നിമിഷവും.... 

നിന്നിൽ അലിയാൻ ഞാൻ കാത്തിരിക്കും 
ഇനി വരും ഓരോ ജന്മവും....... 

                        
Writter :-  aM MaLaYaLi

No comments:

Post a Comment