ഏതോ രാത്രിയുടെ നിദ്രതൻ വേളയിൽ
നീ എനിക്കായ് വരും എന്ന സത്യം
ഞാൻ അറിഞ്ഞിരുന്നു.....
ഓരോ രാത്രി അസ്തമിക്കുപോഴും
നീ വരാത്ത ആ ദിനങ്ങൾ ഓർത്തു
ഞാൻ കരഞ്ഞിരുന്നു.....
ഞാൻ ഈ ഭൂമിതൻ മടിത്തട്ടിൽ
പിറന്ന നാൾ മുതൽ നീ എന്ന
കാമുകന്റെ വരവിനായി കാത്തിരുന്നു....
ഓരോ യുഗങ്ങൾ കഴിയുമ്പോളും
നിന്നിലേയ്ക് ഉള്ള ദൂരം കുറയുന്നത്
ഞാൻ അറിഞ്ഞിരുന്നു.....
എന്നിലെ പ്രണയം നിന്നോട് ആയിരുന്നു
നീ വരുന്ന ആ ദിനം ഓർത്തു
ഞാൻ കാത്തിരുന്നു നിനക്കായി.....
എന്നാകിലും ഒരുനാൾ നീ വന്നു
എന്നെ നീ കൂട്ടികൊണ്ടു പോകും
എന്നു ഓർത്തു ഞാൻ കാത്തിരുന്നു...
ഓരോ വസന്തവും കാത്തിരിക്കും
വേഴാമ്പലിന് പോലെ നിന്റെ വരവിനായി
കാത്തിരുന്നു നീ വരുവോളം....
By Am MaLaYaLi (anu)
Very Beautiful Lines
ReplyDeletethank you
Delete